Kerala
തിടുക്കപ്പെട്ട് തീരുമാനങ്ങളെടുക്കുന്നു, എതിര്‍പ്പുയരുമ്പോള്‍ തിരുത്തി പറയുന്നു; സര്‍ക്കാറിനെതിരെ വാസവന്‍
ടാറ്റയെക്കൊണ്ട് 'ടാറ്റാ' പറയിപ്പിച്ച് നാണംകെട്ടു. ആശുപത്രികളില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഭക്ഷണ വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് തിരുത്തേണ്ടി വന്നു.
കോട്ടയം | തിടുക്കപ്പെട്ട് തീരുമാനങ്ങളെടുക്കുകയും എതിര്‍പ്പുകളുയരുമ്പോള്‍ തിരുത്തി പറയുകയും ചെയ്യുന്ന ‘യു-ടേണ്‍’ നയമാണ് സര്‍ക്കാരിന്റേതെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍. ടാറ്റയെക്കൊണ്ട് ‘ടാറ്റാ’ പറയിപ്പിച്ച് ആഗോളതലത്തില്‍ നാണംകെട്ട ഭരണകൂടം, മെഡിക്കല്‍ കോളജുകളിലെ സൗജന്യ ഭക്ഷണ വിതരണത്തില്‍ പോലും അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ആശുപത്രികളില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഭക്ഷണ വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് തിരുത്തേണ്ടി വന്നത് സര്‍ക്കാരിന്റെ അസ്ഥിരതക്ക് തെളിവാണ്.
ടാറ്റ 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്വയം നാണംകെടുകയായിരുന്നു. എന്നാല്‍ പൊന്നാനിയില്‍ ചെറുകിട കപ്പല്‍ നിര്‍മാണശാലക്കായി പദ്ധതി തയ്യാറാക്കിയത് മുന്‍ എല്‍ ഡി എഫ് സര്‍ക്കാരാണെന്നും തങ്ങളുടെ പരാജയം മറച്ചുവെക്കാന്‍ സര്‍ക്കാര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
Content Highlights:
Minister VN Vasavan criticized the Kerala government over making hasty decisions. He noted that policies are repeatedly altered after facing public opposition. The remarks have triggered a fresh political debate in the state.




