Connect with us

National

വിവോ വൈ75 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

വിവോ വൈ75 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ വില 21,990 രൂപയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| വിവോ ഇന്ത്യയില്‍ പുതിയ വിവോ വൈ75 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഈ ആഴ്ച ആദ്യം ഈ ഡിവൈസ് ടീസ് ചെയ്തിരുന്നു. വിവോ വൈ75 5ജി സ്മാര്‍ട്ട്ഫോണില്‍ 6.58-ഇഞ്ച് ഫുള്‍ എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെയാണ് ഉള്ളത്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 700 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ റാം ആവശ്യമാണ് എന്ന് തോന്നുന്ന അവസരത്തില്‍ സ്റ്റോറേജിനെ റാം ആക്കി മാറ്റുന്ന എക്സ്റ്റന്റഡ് റാം ഫീച്ചര്‍ ഉപയോഗിക്കാമെന്ന് വിവോ അറിയിച്ചു. സ്റ്റോറേജില്‍ നിന്ന് 4 ജിബി വരെ മെമ്മറി റാമിലേക്ക് മാറ്റാനാണ് ഇതിലൂടെ സാധിക്കുന്നത്.

വിവോ വൈ75 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ വില 21,990 രൂപയാണ്. ഈ സ്മാര്‍ട്ട്ഫോണ്‍ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു മോഡലില്‍ മാത്രമാണ് ലഭ്യമാകുക. മറ്റ് സ്റ്റോറേജ് വേരിയന്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന കാര്യം വിവോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗ്ലോവിംഗ് ഗാലക്സി, സ്റ്റാര്‍ലൈറ്റ് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്. വിവോ ഇന്ത്യ ഇ-സ്റ്റോറിലും പാര്‍ട്ണര്‍ റീട്ടെയില്‍ സ്റ്റോറുകളിലും വിവോ വൈ75 5ജി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്.

വിവോ വൈ75 5ജിയില്‍ ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പാണ് ഉള്ളത്. എഫ്/1.8 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, എഫ്/2.0 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 2-മെഗാപിക്‌സല്‍ മാക്രോ കാമറ, എഫ്/2.0 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 2-മെഗാപിക്‌സല്‍ ബൊക്കെ കാമറ എന്നിവയാണ് ഈ പിന്‍ കാമറ സെറ്റപ്പിലെ കാമറകള്‍. വിവോയുടെ എക്സ്ട്രീം നൈറ്റ് എഐ ബേസ്ഡ് അല്‍ഗോരിതമുള്ള എഫ്/2.0 അപ്പേര്‍ച്ചര്‍ ലെന്‍സുമായി വരുന്ന 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറയും ഈ സ്മാര്‍ട്ട്ഫോണിന്റെ പ്രത്യേകതയാണ്.

ഡ്യുവല്‍-സിം (നാനോ) സപ്പോര്‍ട്ടുള്ള വിവോ വൈ75 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 12 ബേസ്ഡ് ഫണ്‍ടച്ച് ഒഎസ് 12ലാണ് പ്രവര്‍ത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസില്‍ ഉണ്ട്. ഈ വലിയ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 18ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടാണ് വിവോ നല്‍കിയിട്ടുള്ളത്. വിവോ വൈ75 5ജി സ്മാര്‍ട്ട്‌ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 5ജി, 4ജി എല്‍ടിഇ, ബ്ലൂട്ടൂത്ത് 5.1, വൈഫൈ, ജിപിഎസ്, എഫ്എം റേഡിയോ സപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.