Connect with us

Business

വിവോ വൈ33ടി, വൈ33എസ് എന്നിവയ്ക്ക് ഇന്ത്യയില്‍ വില കുറഞ്ഞു

രാജ്യത്ത് ലോഞ്ച് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോള്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും വില കുറച്ചിരിക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| വിവോ വൈ33എസ് 2021 ഓഗസ്റ്റിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ എസ്ഒസി സഹിതമാണ് ഇന്ത്യയിലെത്തിയത്. അതേസമയം, വിവോ വൈ 33 ടി ഈ വര്‍ഷം ജനുവരിയില്‍ ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. രാജ്യത്ത് ലോഞ്ച് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോള്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും വില കുറച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. രണ്ട് ഫോണുകളും അവയുടെ സവിശേഷതകളും രൂപകല്‍പ്പനയും ഏറെക്കുറെ സമാനമാണ്. എന്നിരുന്നാലും, ഉപയോഗിക്കുന്ന ചിപ്സെറ്റുകളില്‍ ചെറിയ ചില മാറ്റങ്ങളുണ്ട്.

വിവോ വൈ 33ടിയുടെ 8+128ജിബി വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചത് 18,990 രൂപയ്ക്കാണ്. എന്നാല്‍ ഇപ്പോള്‍ 1,000 രൂപയുടെ വിലക്കുറവിന് ശേഷം 8+128ജിബി വേരിയന്റ് 17,990 രൂപയ്ക്ക് ലഭ്യമാകും. വിവോയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വാങ്ങാം.

വിവോ വൈ 33എസ് ആദ്യം ലോഞ്ച് ചെയ്തത് 17,990 രൂപയ്ക്കാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1,000 രൂപയുടെ വില വര്‍ധനവുമുണ്ടായി. അതിനുശേഷം ഫോണിന്റെ വില 18,990 രൂപയായി. എന്നാല്‍ ഇപ്പോള്‍ വൈ33എസ് സ്മാര്‍ട്ട്ഫോണ്‍ അവതരണ സമയത്തെ വിലയ്ക്ക് വാങ്ങാന്‍ കഴിയും. 8+128ജിബി വേരിയന്റ് വിവോയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും 17,990 രൂപയ്ക്ക് വാങ്ങാമെന്നര്‍ത്ഥം.

വിവോ വൈ33ടി ആന്‍ഡ്രോയിഡ് 12ലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 90എച്ച്ഇസെഡ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും അവതരിപ്പിക്കുന്നു. ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 680 എസ്ഒസി ആണ് ഫോണ്‍ നല്‍കുന്നത്. കണക്ടിവിറ്റി ഓപ്ഷനുകളില്‍ 4ജി, വൈഫൈ, ബ്ലൂടൂത്ത് വി5, ജിപിഎസ്, എഫ്എംറേഡിയോ, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.

വിവോ വൈ33എസ് ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഒഎസ് 11.1ലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ മീഡിയടെക് ഹീലിയോ ജി80 പ്രൊസസറും സജ്ജീകരിച്ചിരിക്കുന്നു. 128 ജിബി സ്റ്റോറേജും ഇതിലുണ്ട്. വിവോ വൈ33ടി പോലെ, ഈ ഉപകരണത്തിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഡ്യുവല്‍-ബാന്‍ഡ് വൈഫൈ, 4ജി, ബ്ലൂടൂത്ത് വി5, എന്‍എഫ്‌സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയും ഉള്‍പ്പെടുന്നു. വിവോ വൈ33ടി, വൈ33എസ് എന്നിവയില്‍ 6.58 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേ, 50 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ കാമറകള്‍, 5,000എംഎഎച്ച് ബാറ്ററി, 18ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ്, 16എംപി ഫ്രണ്ട് കാമറ സെന്‍സര്‍, 8ജിബി റാം എന്നിങ്ങനെയുള്ള സമാനമായ ചില സവിശേഷതകളും ഉള്‍പ്പെടുന്നു.