Kozhikode
വിറാസ് ക്യാമ്പസ് ആര്‍ട്ട് ഫെസ്റ്റ് ഓഫ്-ആര്‍ക്രിനോ സമാപിച്ചു
1,910 പോയിന്റോടെ പേഷ് പള്‍സ് വിജയികളായി. 1,852 പോയിന്റോടെ സെര്‍ സെനീത്ത് രണ്ടാം സ്ഥാനവും 1,810 പോയിന്റോടെ സെബര്‍ ബ്ലേസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓഫ്-ആര്‍ക്രിനോ ആര്‍ട്‌സ് ഫെസ്റ്റില്‍ ജേതാക്കളായ പേഷ് പള്‍സ് ടീം കിരീടം സ്വീകരിക്കുന്നു.
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ക്യാമ്പസ് ആര്‍ട്ട് ഫെസ്റ്റ് ഓഫ് ആര്‍ക്രിനോ സമാപിച്ചു. ടീം പേഷ് പള്‍സ് വിജയികളായി. മൂന്ന് ദിവസങ്ങളിലായി നടന്ന ഫെസ്റ്റില്‍ 220 ലേറെ മത്സരയിനങ്ങളില്‍ ഇരുന്നൂറിലധികം വിദ്യാര്‍ഥികള്‍ മാറ്റുരച്ചു.
1,910 പോയിന്റോടെയാണ് പേഷ് പള്‍സ് വിജയികളായത്. 1,852 പോയിന്റോടെ സെര്‍ സെനീത്ത് രണ്ടാം സ്ഥാനവും 1,810 പോയിന്റോടെ സെബര്‍ ബ്ലേസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഫളലു റഹ്മാന്‍, ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് മുസമ്മില്‍, സീനിയര്‍ വിഭാഗത്തില്‍ നിഹ്മത്തുള്ള എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
വിജയികള്‍ക്ക് വിറാസ് അക്കാദമിക് ഡയറക്ടര്‍ മുഹ്യിദ്ധീന്‍ ബുഖാരി ട്രോഫി സമ്മാനിച്ചു. സമാപന സംഗമത്തില്‍ സജീര്‍ ബുഖാരി, വള്ളിത്തോട് മുഹമ്മദ് നൂറാനി, അഡ്വ. സുഹൈല്‍ സഖാഫി, സി എം ശഫീഖ് നൂറാനി, സയ്യിദ് ഇസ്ഹാഖ് പ്രസംഗിച്ചു.
ഓഫ്-ആര്‍ക്രിനോ ആര്‍ട്‌സ് ഫെസ്റ്റില്‍ ജേതാക്കളായ പേഷ് പള്‍സ് ടീം കിരീടം സ്വീകരിക്കുന്നു.




