Kerala
അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍
തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു

കല്‍പ്പറ്റ | സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ കെ ടി ജോസിനെയാണ് വിജിലന്‍സ് പിടികൂടിയത്.
ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ വള്ളിയൂര്‍ക്കാവില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. 50,000 രൂപ കൈക്കുലി സഹിതം ആണ് വിജിലന്‍സ് പിടികൂടിയത്. തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു
---- facebook comment plugin here -----