Connect with us

ipl 2022

ഒടുവില്‍ മുംബൈക്ക് വിജയ'സൂര്യന്‍'; രാജസ്ഥാനെതിരെ ആശ്വാസജയം

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് ആണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

Published

|

Last Updated

മുംബൈ | തുടര്‍ച്ചയായി എട്ട് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സിനെതിരെ ആശ്വാസജയം നേടി മുംബൈ ഇന്ത്യന്‍സ്. ഐ പി എൽ-22ലെ ആദ്യ ജയമാണ് മുംബൈ നേടിയത്. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് ആണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. അഞ്ച് വിക്കറ്റിനാണ് മുംബൈയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പതിവ് പോലെ ജോസ് ബട്‌ലര്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങി. ബട്‌ലര്‍ 67 റണ്‍സെടുത്തു. ഒന്‍പത് പന്തില്‍ 21 റണ്‍സെടുത്ത ആര്‍ അശ്വിനാണ് പിന്നീട് കാര്യമാത്രപ്രസക്തമായ ബാറ്റിംഗ് കാഴ്ചവെച്ചത്. മുംബൈ ബോളിംഗ് നിരയില്‍ ഹൃതിക് ഷൊകീന്‍, റിലെ മെരിഡിത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് പതിവുപോലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരത്തേ തന്നെ നഷ്ടമായി. ആക്രമിച്ചുകളിച്ചെങ്കിലും 26 റണ്‍സെടുത്ത ഇശാന്‍ കിഷനും ഉടനെ പോയി. എന്നാല്‍, മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ക്ഷമയോടെ കളിച്ചു. ഇടക്കിടെ ബൗണ്ടറികളും സിക്‌സറുകളും നേടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. സൂര്യകുമാര്‍ 51ഉം തിലക് 35ഉം റണ്‍സെടുത്തു. ഇരുവരും അടുത്തടുത്ത ബോളുകളില്‍ പുറത്താകുകയും ചെയ്തു.