Connect with us

Kerala

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് പാടില്ല

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസ് എന്നിവയില്‍ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

Published

|

Last Updated

കൊച്ചി | ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള സംരക്ഷണവും തിങ്കളാഴ്ച വരെ തുടരുമെന്ന് കോടതി വ്യക്തമാക്കി. യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസ് എന്നിവയില്‍ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

രണ്ട് കേസുകളിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു. ഇത് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിങ്കളാഴ്ച വരെ നീട്ടുകയായിരുന്നു.

 

---- facebook comment plugin here -----

Latest