Uae
വെറ്റെക്‌സ്, സോളാര്‍ എക്‌സിബിഷന്‍ ആരംഭിച്ചു
ദുബൈ എയര്‍പോര്‍ട്ട്‌സ് പ്രസിഡന്റും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഉദ്ഘാടനം നിര്‍വഹിച്ചു.
ദുബൈ| വാട്ടര്‍, എനര്‍ജി, എന്‍വയോണ്‍മെന്റ് ടെക്‌നോളജി എക്‌സിബിഷന്റെ (വെറ്റെക്‌സ് 2024) 26ാമത് എഡിഷന്‍ ആരംഭിച്ചു. ദുബൈ എയര്‍പോര്‍ട്ട്‌സ് പ്രസിഡന്റും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഉദ്ഘാടനം നിര്‍വഹിച്ചു.
പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിര വികസനത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നതിനുമുള്ള വൈദഗ്ധ്യവും അനുഭവങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും കൂട്ടായ ശ്രമങ്ങള്‍ ഏകീകരിക്കുന്നതിനും അനുയോജ്യമായ ഒരു വേദിയായി വെറ്റെക്‌സ് മാറിയെന്ന് അദ്ദേഹം പറഞ്ഞു. നവീകരണവും നിക്ഷേപവും സംയോജിപ്പിച്ച്, തന്ത്രപരമായ പങ്കാളിത്തവും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്തുന്നതിലൂടെ, ഭാവി തലമുറകള്‍ക്ക് ശോഭനവും സുസ്ഥിരവുമായ ഭാവിയിലേക്ക് വഴിയൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഊര്‍ജം, ജലശുദ്ധീകരണം, ഹരിത സാങ്കേതികവിദ്യകള്‍, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ പരിഹാരങ്ങള്‍, പരിസ്ഥിതി സുസ്ഥിരത, സാങ്കേതികവിദ്യകള്‍ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍, നവീകരണങ്ങള്‍, പുത്തന്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വിശാലമായ പ്രദര്‍ശനമാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്നത്.