Kerala
വെഞ്ഞാറമൂട് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ച് കയറി ഉടമ മരിച്ചു
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം | വെഞ്ഞാറമൂട് തണ്ട്രാംപൊയ്കയില്‍ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഹോട്ടലിലേക്ക് ഇടിച്ചു കയറി ഹോട്ടല്‍ ഉടമ മരിച്ചു. കട ഉടമ രമേശ് (49) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു എതിര്‍ വശത്തുള്ള കടയില്‍ ഇടിച്ചു കയറുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരുക്കേറ്റ കാര്‍ യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
---- facebook comment plugin here -----