Connect with us

Kerala

കോഴിക്കോട് 12 കാരനെ പീഡിപ്പിച്ച കേസ്; ജുവനൈൽ ഹോമിലെ കെയർടേക്കർ അറസ്റ്റിൽ

കൗണ്‍സിലങ്ങിനിടെയാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

Published

|

Last Updated

കോഴിക്കോട്| വെള്ളിമാട്കുന്ന് ഗവ ജുവനൈല്‍ ഹോമിലെ 12 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കറായ ചെലവൂര്‍ സ്വദേശി പി അയൂബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇയാള്‍ കോടതിയില്‍ കീഴടങ്ങി. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ  റിമാന്റ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെയര്‍ടേക്കറായ ഇയാള്‍ കുട്ടിയെ സ്ഥാപനത്തില്‍ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗീകപീഡനത്തിന് ഇരയാക്കിയിരുന്നു. കൗണ്‍സിലങ്ങിനിടെയാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

ജൂണ്‍ അഞ്ചാം തിയതി പോലീസ് കേസെടുത്തു. ഇതിന് ശേഷം പ്രതി ഒളിവിലായിരുന്നു. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നുള്ളകാര്യത്തിലുള്‍പ്പെടെ അന്വേഷണം നടന്നുവരികയാണ്.

Content Highlights:
The caretaker of Vellimadukunnu Government Juvenile Home, Ayoub, has been arrested for sexually abusing a 12-year-old boy. The incident came to light during a counseling session after which a police complaint was filed in June. The accused surrendered before the court following an intense police search and has been remanded.

Latest