National
ജയ്പൂരിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു, 12 പേർക്ക് പരിക്കേറ്റു
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ജയ്പൂര്‍| ജയ്പൂരില്‍ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ആമേര്‍ മേഖലയിലെ താല മോഡിന് സമീപമാണ് അപകടമുണ്ടായത്. ജയ്പൂര്‍-ഡല്‍ഹി ഹൈവേയിലെ ആരവലി പാലസ് റിസോര്‍ട്ടില്‍ മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം.
അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്. പരുക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Content Highlights:
Three migrant laborers from Bihar were killed when an under-construction wall collapsed near Amer in Jaipur. The tragic accident occurred at the Aravali Palace Resort on the Jaipur-Delhi highway during drainage work. Twelve other workers sustained injuries and were rushed to a hospital.




