Connect with us

Ongoing News

എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് ഒക്ടോബറില്‍

സംഗമം ഒക്ടോബര്‍ 9, 10, 11 തിയ്യതികളില്‍ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍. കൊല്ലത്ത് നടന്ന പ്രഖ്യാപന സംഗമം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ. അനൂപ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കൊല്ലം | പ്രൊഫഷണല്‍ കാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംഗമം-പ്രൊഫ്‌സമ്മിറ്റ് 2026 ഒക്ടോബര്‍ 9, 10, 11 തിയ്യതികളില്‍ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നടക്കും. ഹ്യൂമന്‍ ലൈബ്രറി എന്ന പേരില്‍ കൊല്ലത്ത് നടന്ന പ്രഖ്യാപന സംഗമം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ. അനൂപ് ഉദ്ഘാടനം ചെയ്തു.

സമസ്ത കേന്ദ്ര മുശാവറ അംഗം ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി കൊല്ലം, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സംസ്ഥാന സെക്രട്ടറിമാരായ സി എം സ്വാബിര്‍ സഖാഫി, ഡോ. മുഹമ്മദ് നിയാസ്, ബാസിം നൂറാനി, മുഹമ്മദ് ഷമീര്‍, ആഷിക് അഹ്‌സനി, സാദിക് അഹ്‌സനി സംബന്ധിച്ചു.

‘ബീ ദ ബീയിംഗ്, ബിയോണ്ട് ദ കംഫോര്‍ട്ടബിള്‍’എന്ന പ്രമേയത്തിലാണ് പ്രൊഫ്‌സമ്മിറ്റ് നടക്കുന്നത്.
സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്‍ കാമ്പസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് സമ്മിറ്റില്‍ പങ്കെടുക്കുക. പ്രൊഫ്സമ്മിറ്റിന്റെ ഭാഗമായി ജില്ലാ തലങ്ങളില്‍ കാമ്പസ് വേര്‍ഡ്സ്, സമ്മിറ്റ് വോയേജ്, സമ്മിറ്റ് അഡ്വാന്‍സ്, കാമ്പസുകളില്‍ ആര്‍ട്ട് ഓഫ് സ്പീച്ച്, ഫ്രഷ്മന്‍ സപ്പോര്‍ട്ട് പവിലിയന്‍, ദി കാള്‍, സമ്മിറ്റ് ഷോര്‍ട്‌സ്, ജോയിന്‍ ദി ജേര്‍ണി, പ്രൊ ടോക്ക്, പാത്ത് ഫൈന്‍ഡര്‍ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.

Content Highlights:
The SSF ProfSummit is scheduled to be held this October. The event will bring together professional students and experts for various sessions. Further details regarding the venue and registration will be announced soon.

 

---- facebook comment plugin here -----

Latest