Connect with us

Kerala

പി എസ് സി മൂല്യ നിര്‍ണയത്തിലെ ക്രമക്കേട്; ആഭ്യന്തര വിജിലൻസ് അന്വേഷിക്കും, റാങ്ക് പട്ടിക റദ്ദാക്കും

പി എസ് സി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം| പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഉണ്ടായ വന്‍ ക്രമക്കേടില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചു. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കുവാനും മാര്‍ക്കിടാതെ വിട്ട പത്ത് ഉത്തരങ്ങള്‍ വീണ്ടും മൂല്യനിര്‍ണയം നടത്താനും തീരുമാനിച്ചു. പി എസ് സി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ആസൂത്രണ ബോര്‍ഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പി എസ് സി പ്രസിദ്ധീകരിച്ചതില്‍ ക്രമക്കേടുണ്ടായിരുന്നു. പത്ത് ഉത്തരങ്ങള്‍ പരിശോധിക്കാതെയാണ് പി എസ് സി ഫലം പ്രസിദ്ധീകരിച്ചത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാ ചീഫ്, പ്ലാന്‍ കോ ഓഡിനേഷന്‍ ഡിവിഷന്‍ ചീഫ്, പെസ്പെക്റ്റീവ് പ്ലാനിങ് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.

പരീക്ഷാ നടത്തിപ്പിലെ ഈ അനാസ്ഥ വിവാദമായതോടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. സര്‍ക്കാരിനോടും പി എസ് സിയോടും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ട്രൈബ്യൂണലിന്റെ കര്‍ശന നിര്‍ദേശം. ട്രൈബ്യൂണല്‍ നടപടിയുടെ കൂടി പശ്ചാത്തലത്തിലായിരുന്നു പി എസ് സിയുടെ ഇന്നത്തെ യോഗം.

Content Highlights:
Kerala PSC has ordered an internal vigilance probe into irregularities found in the Planning Board exam evaluation. The current rank list has been cancelled, and ten unvalued answers will be re-evaluated. The Kerala Administrative Tribunal has also demanded an explanation regarding the issue.

---- facebook comment plugin here -----

Latest