Kerala
ഇന്‍ഫ്ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടി പ്രതിയായ വധശ്രമക്കേസ്; പരാതിക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പോലീസ് കേസെടുത്തതിന് പിന്നാലെ ഖാദര്‍ കരിപ്പൊടി ഒളിവിലാണ്.
കാസര്‍കോട്|ഇന്‍ഫ്ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടി പ്രതിയായ വധശ്രമക്കേസില്‍ പരാതിക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഖാദര്‍ കരിപ്പൊടിയും സുഹൃത്തുക്കളും പളളിക്കര സ്വദേശിയായ അബ്ദുള്‍ അഹാദിനെയാണ് മര്‍ദിച്ചത്. ആക്രമണത്തില്‍ അബ്ദുള്‍ അഹാദിന്റെ മുഖത്തും കണ്ണിനും പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ കാസര്‍കോട് സഹകര ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്തതിന് പിന്നാലെ ഖാദര്‍ കരിപ്പൊടി ഒളിവിലാണ്.
ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് ഖാദര്‍ കരിപ്പൊടിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചു, പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നിങ്ങനെ അഹാദ് തന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് അഹാദിനെ ഖാദര്‍ കരിപ്പൊടിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് ഖാദര്‍ കരിപ്പൊടി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Content Highlights:
CCTV footage showing social media influencer Khadar Karipody and his friends brutally assaulting Abdul Ahad in Kasaragod has leaked. The victim suffered severe eye and facial injuries over a financial dispute and is hospitalized. Police registered an attempt to murder case while Khadar is on the run.



