Connect with us

National

നഴ്‌സിനെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ്: 36 വര്‍ഷത്തിനു ശേഷം കുറ്റപത്രം സമര്‍പ്പിച്ച് എസ് ഐ ടി

കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ നിന്നുള്ള നഴ്സായ സര്‍ള ഭട്ടിനെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം.

Published

|

Last Updated

ശ്രീനഗര്‍ | കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരിയായ നഴ്‌സിനെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ 36 വര്‍ഷത്തിനു ശേഷം കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ ഏജന്‍സി. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ് ഐ എ) ആണ് ശ്രീനഗറിലെ പ്രത്യേക ടാഡ കോടതയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.

കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ നിന്നുള്ള നഴ്സായ സര്‍ള ഭട്ടിനെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. 1990 ലാണ് കൃത്യം നടന്നത്. നിരോധിത ഭീകര സംഘടനയായ ജമ്മു ആന്‍ഡ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ കെ എല്‍ എഫ്) മേധാവി മുഹമ്മദ് യാസിന്‍ മാലിക്ക്, ഖുര്‍ഷിദ് അഹമ്മദ് ചാല്‍ക്കൂ എന്നിവരാണ് കേസിലെ പ്രതികള്‍. ഗൂഢാലോചനയില്‍ പങ്കാളിയായ ബാരമുള്ളി ഉറി സ്വദേശിയായ ചാല്‍ക്കൂ ഒളിവിലാണ്. മറ്റ് പ്രതികളായ അബ്ദുല്ല ഹമീദ് ഷെയ്ക്ക്, മുഹമ്മദ് യൂസഫ് സോഫി, ഗുലാം മുഹമ്മദ് താപ്ലൂ എന്നിവര്‍ ജീവിച്ചിരിപ്പില്ല.

കേസില്‍ 737 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കശ്മീര്‍ താഴ്വരയില്‍ നിന്നും ന്യൂനപക്ഷ വിഭാഗമായ കശ്മീരി പണ്ഡിറ്റുകളെ ഒഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള അക്രമ സംഭവങ്ങളില്‍ പെട്ടതാണ് സര്‍ള ഭട്ടിന്റെ കൊലപാതകമെന്ന് അന്വേഷണ സംഘം പറയുന്നു.

Content Highlights:
The Special Investigation Team filed a charge sheet in the 36-year-old case involving the rape and murder of a nurse. The breakthrough comes after decades of investigation by various wings. The court will now proceed with the trial based on the newly submitted findings.

Latest