Connect with us

National

ഉത്തർപ്രദേശിൽ പരിശീലന വിമാനം തകർന്നുവീണു; വനിതാ പൈലറ്റിന് പരുക്ക്

പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നു വീണത്.

Published

|

Last Updated

ലഖ്‌നൗ| ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് വനിതാ പൈലറ്റിന് പരുക്കേറ്റു. ഹൈവേയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികള്‍ ഓടിയെത്തുകയും പൈലറ്റിനെ രക്ഷപ്പെടുത്തുകയും ചെയ്യ്തു. പൈലറ്റിനെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നു വീണത്. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമായില്ല. സാങ്കേതിക തകരാര്‍, മോശം കാലാവസ്ഥ തുടങ്ങിയ സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Content Highlights:
A female trainee pilot was injured when a training aircraft crashed near a highway in Kasganj, Uttar Pradesh. Local residents quickly rushed to the site to rescue the pilot from the wreckage. She has been shifted to a hospital in Agra for further treatment while officials launched an investigation.