Connect with us

Aksharam Education

ആർട്സ് ഹ്യുമാനിറ്റീസ്: ആഗോളതലത്തിൽ ഒന്നാമത് ഓക്സ്ഫഡ്

ഹാർവാർഡ് സർവകലാശാല രണ്ടാമതും കേംബ്രിഡ്ജ് മൂന്നാമതുമാണ്.

Published

|

Last Updated

ർട്സ്, ഹ്യുമാനിറ്റീസ് എന്നിവയിലെ വിശാല പഠന മേഖലകൾക്ക് ലോകത്തെ മികച്ച സർവകലാശാലകളെ പരിചയപ്പെടാം. ഉന്നത വിദ്യാഭ്യാസ വിശകലന സ്ഥാപനമായ ക്വാക്വാറെല്ലി സൈമണ്ട്സിന്റെ 2027ലെ ക്യു എസ് ഗ്ലോബൽ റാങ്കിംഗിൽ ഉൾപ്പെട്ട യൂനിവേഴ്സിറ്റികളിൽ ഒന്നാമത് ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയാണ്. ഹാർവാർഡ് സർവകലാശാല രണ്ടാമതും കേംബ്രിഡ്ജ് മൂന്നാമതുമാണ്.

ഇന്ത്യയിലും വിദേശത്തും ലഭ്യമായ ആർട്സ്, ഹ്യുമാനിറ്റീസ് മേഖലയിലെ പ്രധാന വിഷയങ്ങളും അവയുടെ ഉപവിഭാഗങ്ങളും

ഹിസ്റ്ററി: പുരാതന ചരിത്രം, മധ്യകാല ചരിത്രം, ആധുനിക ചരിത്രം, ലോക ചരിത്രം, ആർക്കിയോളജി.
ഇംഗ്ലീഷും മറ്റ് ഭാഷകളും: കവിത, നാടകം, ഫിക്ഷൻ, ഭാഷാശാസ്ത്രം, വിവർത്തനം.
പൊളിറ്റിക്കൽ സയൻസ്: രാഷ്ട്രീയ തത്ത്വചിന്ത, അന്താരാഷ്ട്ര ബന്ധങ്ങൾ, പൊതുഭരണം.സൈക്കോളജി: ക്ലിനിക്കൽ സൈക്കോളജി, കൗൺസിലിംഗ്, കോഗ്നിറ്റീവ് സൈക്കോളജി, ഹ്യൂമൻ ബിഹേവിയർ.
ഇക്കണോമിക്സ്: മൈക്രോ ആൻഡ് മാക്രോ ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്.
ഫിലോസഫി: എത്തിക്സ്, ലോജിക്, എപ്പിസ്റ്റമോളജി.

ഇന്ത്യ

ഇന്ത്യയിൽ ആർട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ യു ജി സിയുടെ പൂർണ അംഗീകാരത്തോടെ ഓൺലൈനായി വീട്ടിലിരുന്ന് പഠിക്കാൻ സാധിക്കുന്ന നിരവധി സർവകലാശാലകളുണ്ട്. ഈ ഡിഗ്രികൾക്ക് റെഗുലർ കോളജ് ഡിഗ്രികൾക്ക് സമാനമായ അംഗീകാരമുണ്ട്, കൂടാതെ പി എസ് സി, യു പി എസ് സി തുടങ്ങിയ സർക്കാർ ജോലികൾക്കും ഇവ യോഗ്യമാണ്. താരതമ്യേന പ്രവേശന, പരീക്ഷാ ഫീസുകൾ ഇവിടങ്ങളിൽ കുറവാണ്.

ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി

  • ഇന്ത്യയിൽ ഓൺലൈൻ/ ഡിസ്റ്റൻസ് പഠനത്തിന് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന യൂനിവേഴ്സിറ്റിയാണിത്. ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിൽ ബി എ, എം എ കോഴ്‌സുകൾ ഇവിടെ ലഭ്യമാണ്.

ഡൽഹി യൂനിവേഴ്സിറ്റി

  • ഡൽഹി യൂനിവേഴ്സിറ്റിയുടെ സ്‌കൂൾ ഓഫ് ഓപൺ ലേണിംഗ് വഴി ഓൺലൈനായി ബി എ, ബി എ ഓണേഴ്സ് (പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്) കോഴ്‌സുകൾ ചെയ്യാം.

ജാമിയ്യ മില്ലിയ ഇസ്‌ലാമിയ്യ ഓൺലൈൻ

  • ന്യൂഡൽഹിയിലെ പ്രമുഖ കേന്ദ്ര സർവകലാശാലയിൽ ഓൺലൈൻ വഴി ബി എ ബിരുദവും ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽ എം എ ബിരുദവും നൽകുന്നുണ്ട്.

ആന്ധ്രാ യൂനിവേഴ്സിറ്റി ഓൺലൈൻ

  • ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നിവയിൽ കുറഞ്ഞ ഫീസിൽ ഓൺലൈൻ ബിരുദങ്ങൾ പഠിക്കാം.

സ്വകാര്യ സർവകലാശാലകൾ

അമിറ്റി യൂനിവേഴ്സിറ്റി ഓൺലൈൻ

  • യു ജി സി അംഗീകൃത ഓൺലൈൻ കോഴ്സുകൾക്ക് പ്രശസ്തം. ബി എ ടൂറിസം, ഇക്കണോമിക്സ്, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നിവ ലഭ്യമാണ്.

ലവ്‌ലി പ്രൊഫഷനൽ യൂനിവേഴ്സിറ്റി

  • അത്യാധുനിക ഓൺലൈൻ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം വഴി വീട്ടിലിരുന്ന് ലൈവ് ക്ലാസ്സുകളിലൂടെ പഠിക്കാം.

ജൈൻ യൂനിവേഴ്സിറ്റി ഓൺലൈൻ

  • സൈക്കോളജി, ഇക്കണോമിക്സ്, ജേർണലിസം തുടങ്ങിയ കോമ്പിനേഷനുകളിൽ ഓൺലൈൻ ബി എ കോഴ്‌സുകൾ നൽകുന്നു.

മണിപ്പാൽ യൂനിവേഴ്സിറ്റി ഓൺലൈൻ

  • ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി എന്നീ ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബി എ ഡിഗ്രികൾ ലഭ്യമാണ്.

കേരള സർവകലാശാലകൾ

  • കേരളത്തിൽ ഓൺലൈൻ ഡിഗ്രികൾ ഹ്യൂമാനിറ്റീസിന് കുറവാണെങ്കിലും ശ്രീ നാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി യിൽ ഡിസ്റ്റൻസായി പഠിക്കാം.

യൂനിവേഴ്സിറ്റികൾ

1. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി- യു കെ (സ്‌കോർ: 97.8)
2. ഹാർവാർഡ് യൂനിവേഴ്സിറ്റി- യു എസ് (സ്‌കോർ: 97.7)
3. യൂനിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്- യു കെ (സ്‌കോർ: 96.7)
4. സാൻഫോഡ് യൂനിവേഴ്സിറ്റി- യു എസ് (സ്‌കോർ: 93.1)
5. യേൽ യൂനിവേഴ്സിറ്റി- യു എസ് (സ്‌കോർ: 91.2)
6. കൊളംബിയ യൂനിവേഴ്സിറ്റി ന്യൂയോർക്ക്- യു എസ് (സ്‌കോർ: 91.1)
7. യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ- യു എസ് (സ്‌കോർ: 91)
8. യൂനിവേഴ്സിറ്റി കോളജ് ലണ്ടൻ- യു കെ (സ്‌കോർ: 90.7)
9. യൂനിവേഴ്സിറ്റി ഓഫ് എഡിൻബർഗ്- യു കെ (സ്‌കോർ: 90.4)
10. ന്യൂയോർക്ക് യൂനിവേഴ്സിറ്റി- യു എസ് (സ്‌കോർ: 89.2).

Content Highlights:
The 2027 QS Global Rankings for Arts and Humanities features Oxford, Harvard, and Cambridge as the world’s top three elite universities. For students in India, various UGC-approved central and private universities offer valid online and distance learning degrees. These flexible programs are fully recognized for state and central government jobs like PSC and UPSC.

Latest