International
ഒമാനിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളിയായ നാലു വയസുകാരിക്ക് ദാരുണാന്ത്യം
അടുത്തിടെയാണ് ദിവ്യയും മകളും സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയത്
മസ്‌കറ്റ്| ഒമാനിലെ റുസൈലില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. തൃശൂര്‍, പിലാക്കാട് സ്വദേശി പ്രദീപിന്റെയും ദിവ്യയുടെയും മകള്‍ നാല് വയസുകാരി ദക്ഷ പ്രതീപ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു പ്രദീപ്. അമ്മ ദിവ്യ പ്രദീപിന് സമീപത്തേക്ക് പോയ സമയത്താണ് കുട്ടി ജനല്‍ വഴി താഴേക്ക് വീണതെന്നാണ് വിവരം.
അടുത്തിടെയാണ് ദിവ്യയും മകളും സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയത്. പ്രദീപിന്റെയും ദിവ്യയുടെയും ഏക മകളാണ് ദക്ഷ പ്രദീപ്. ഒമാന്‍ പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മസ്‌കറ്റ് കെ എം സി സി റുസൈല്‍ ഏരിയ കെയര്‍ വിംഗ് ഭാരവാഹികള്‍ അറിയിച്ചു.
Content Highlights:
A four-year-old girl from Thrissur died after falling from a building window in Rusayl, Oman. The deceased was identified as Daksha Pradeep, who recently reached Oman on a visit visa with her mother. Muscat KMCC officials are completing legal formalities to repatriate the body to Kerala.




