Kerala
യുവാവിന്റെ ദുരൂഹ മരണം കൊലപാതകം; പെണ്‍സുഹൃത്തിന്റെ പിതാവും സുഹൃത്തും അടക്കം മുന്നു പേര്‍ അറസ്റ്റില്‍
ഒന്നാംപ്രതി സുരേഷ് കുമാറിന്റെ കൈവശത്തു നിന്നും നാടന്‍ തോക്ക് പിടിച്ചെടുത്തത് കൂടാതെ, ഇവര്‍ സഞ്ചരിച്ചു വന്ന ടവേര വാഹനം പരിശോധിച്ചതില്‍ വാഹനത്തില്‍ നിന്നും, നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിമരുന്ന്, വെടിയുണ്ടകള്‍, വാള്‍, പിച്ചാത്തി, വെട്ടുകത്തി ആംഗിള്‍ രൂപത്തിലുള്ള ഇരുമ്പ് കഷ്ണങ്ങള്‍, തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു
പത്തനംതിട്ട | ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്തിന്റെ പിതാവും സുഹൃത്തും അടക്കം മുന്നു പേര്‍ അറസ്റ്റില്‍. ചിറ്റാര്‍ കൊടുമുടി പതാലില്‍ വീട്ടില്‍ സദാനനന്ദന്റെ മകന്‍ സന്ദീപ്(35)നെയാണ് ദുരൂഹ സാഹചര്യത്തില്‍ വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ പരിസരത്തെ റബ്ബര്‍ തോട്ടത്തില്‍ കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചിറ്റാര്‍ പോലീസും ചേര്‍ന്ന് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സന്ദീപിന് വിവാഹിതയായ യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് പിതാവ് സദാനന്ദന്‍ ആരോപിച്ചിരുന്നു.സി സി ടി വി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ സന്ദീപിനെ കണ്ടെത്തിയ സ്ഥലത്ത് പ്രതികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ജില്ലാ പോലിസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച എസ് ഐ ടി ചെങ്ങറയില്‍ നിന്നും യുവാവുമായി അടുപ്പത്തിലായിരുന്ന വിവാഹിതയായ പെണ്‍സുഹൃത്തിന്റെ പിതാവടക്കം മുന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. മലയാലപ്പുഴ ചെങ്ങറ കടപുഴ ദേവിവിലാസം വീട്ടില്‍ സുരേഷ് കുമാര്‍(58), പെണ്‍സുഹൃത്തിന്റെ പിതാവ് റാന്നി-പെരുനാട് അട്ടത്തോട് കൃഷ്ണവിലാസം വീട്ടില്‍ കൃഷ്ണന്‍കുട്ടി(55), സുഹൃത്ത് അട്ടത്തോട് മൂഴിക്കല്‍ വീട്ടില്‍ ഗോപി (60) എന്നിവരെ കൂടല്‍ എസ് ഐ ജയ്മോന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്.
ഒന്നാംപ്രതി സുരേഷ് കുമാറിന്റെ കൈവശത്തു നിന്നും നാടന്‍ തോക്ക് പിടിച്ചെടുത്തത് കൂടാതെ, ഇവര്‍ സഞ്ചരിച്ചു വന്ന ടവേര വാഹനം പരിശോധിച്ചതില്‍ വാഹനത്തില്‍ നിന്നും, നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിമരുന്ന്, വെടിയുണ്ടകള്‍, വാള്‍, പിച്ചാത്തി, വെട്ടുകത്തി ആംഗിള്‍ രൂപത്തിലുള്ള ഇരുമ്പ് കഷ്ണങ്ങള്‍, തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. തുടര്‍ന്ന് ഇവരെ ചിറ്റാര്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ആയുധ നിയമമനുസരിച്ച് ഉള്ള കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ പ്രതികള്‍ റിമാന്‍ഡിലാണ്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ സന്ദീപിന്റെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണെന്ന് പ്രാഥമിക റിപോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെ പ്രതികള്‍ സന്ദീപിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആയുധ നിയമ പ്രകാരം റിമാന്‍ഡിലുള്ള പ്രതികള്‍ക്കെതിരേ കോടതിയില്‍ അപേക്ഷ നല്‍കി, യുവതിയുടെ പിതാവ് കൃഷ്ണന്‍കുട്ടി, സുഹൃത്ത് ഗോപി എന്നിവരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങളില്‍ പ്രതികളായി ചേര്‍ക്കുകയും ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പ്രതികളില്‍നിന്ന് തോക്ക് കണ്ടെത്തിയതിനുള്ള കേസ് മലയാലപ്പുഴ പോലിസ് അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു
പ്രത്യേക അന്വേഷണ സംഘത്തില്‍ കോന്നി ഡി വൈ എസ് പി എം എം ജോസ് ന്റെ നേതൃത്വത്തില്‍ ചിറ്റാര്‍ എസ് എച്ച് ഓ അനീസ് എ, തണ്ണിത്തോട് എസ് എച്ച് ഒ വിപിന്‍ വി എസ്, കൂടല്‍ എസ് ഐ ജയ്മോന്‍, ചിറ്റാര്‍ സ്റ്റേഷനിലെ സി പി ഒമാരായ സുജിത്ത് സുമേഷ് സുധീഷ്, സജീവ് ഫാദല്‍ അന്‍വര്‍ എന്നിവരാണ് ഉണ്ടായിരുന്നത്
Content Highlights: The mysterious death of 35-year-old Sandeep in Pathanamthitta has been confirmed as a murder. The police special investigation team arrested the youth’s girlfriend’s father and two others. The officials also seized weapons including a country-made gun and ammunition from the accused.



