National
പെട്രോള്‍,ഡീസല്‍ വില്‍പ്പനയിലെ നിയന്ത്രണം നീക്കി; ജുലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി പെട്രോള്‍, ഡീസല്‍ എന്നിവ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ജൂലായ് ഒന്ന് മുതല്‍ ഒഴിവാക്കിയതായി സര്‍ക്കാര്‍
ന്യൂഡല്‍ഹി | ഇറാന്‍ യുദ്ധത്തിന് പിറകെ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വരുത്തിയ നിയന്ത്രണം നീക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആഗോള ഊര്‍ജ്ജ പ്രതിസന്ധി കണക്കിലെടുത്ത് ആഭ്യന്തര ഇന്ധനലഭ്യത ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിക്കുന്നത്. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി പെട്രോള്‍, ഡീസല്‍ എന്നിവ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ജൂലായ് ഒന്ന് മുതല്‍ ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.സാഹചര്യങ്ങള്‍ അനുകൂലമായതിനാലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗതാഗത കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് നിയന്ത്രണങ്ങളില്ലാതെ ഇന്ധനം വാങ്ങാനാകും
വാണിജ്യ ഉപഭോക്താക്കള്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. ഒരു ഉപഭോക്താവിന് പ്രതിദിനം 200 ലിറ്റര്‍ ഡീസലായും വില്പന പരിമിതപ്പെടുത്തിയിരുന്നു. അതേസമയം വിലവര്‍ധനവ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല.നേരത്തെ വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു.
Content Highlights: The central government is set to remove restrictions on commercial petrol and diesel sales from July 1. This decision comes after market conditions stabilized following the global energy crisis. Transport companies and industries can now purchase fuel from retail outlets without daily limits.



