Connect with us

Kerala

നിരോധിത മേഖലയില്‍ വാഹന 'അപകടം'; വ്‌ലോഗര്‍മാര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടിക്കൊരുങ്ങി ജലവിഭവ വകുപ്പും

കഴിഞ്ഞ ദിവസമാണ് മലമ്പുഴ അകമലവാരത്ത് രണ്ട് പേര്‍ വാഹനാഭ്യാസം നടത്തിയത്

Published

|

Last Updated

പാലക്കാട് |     നിരോധിത മേഖലയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ വീഡിയോ ചിത്രീകരിച്ച യൂ ട്യൂബ് വ്ലോഗര്‍മാര്‍ക്ക് പിഴശിക്ഷ. മലമ്പുഴ അണക്കെട്ടിന്റെ നിരോധിത മേഖലയായ വ്യഷ്ടിപ്രദേശത്താണ് യൂട്യൂബര്‍മാര്‍ കാര്‍ അപകടമുണ്ടാക്കിയത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും രൂപ മാറ്റത്തില്‍ വരുത്തിയതിനുമാണ് കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിക്ക് മോട്ടോര്‍വാഹന വകുപ്പ് 10500 രൂപ പിഴ വിധിച്ചത്.

കഴിഞ്ഞ ദിവസമാണ് മലമ്പുഴ അകമലവാരത്ത് രണ്ട് പേര്‍ വാഹനാഭ്യാസം നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ വാഹനം മറിഞ്ഞിരുന്നു.ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഡാമിന്റെ നിരോധിത മേഖലയില്‍ കടന്നുകയറിയതിന് ജലവിഭവ വകുപ്പും പരാതി നല്‍കാനൊരുങ്ങുകയാണ്‌

---- facebook comment plugin here -----

Latest