Connect with us

Kerala

വേടന്‍ വീണ്ടും സര്‍ക്കാര്‍ വേദിയില്‍; സംഗീത പരിപാടി നാളെ ഇടുക്കിയില്‍

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കിയില്‍ നടക്കുന്ന എന്റെ കേരളം പരിപാടിയിലാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറുന്നത്

Published

|

Last Updated

തൃശൂര്‍ | വിവാദത്തില്‍ പെട്ടതിനു ശേഷം ആദ്യമായി റാപ്പര്‍ വേടന്‍ നാളെ പൊതുവേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കിയില്‍ നടക്കുന്ന എന്റെ കേരളം പരിപാടിയിലാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറുന്നത്.

നാളെ വൈകിട്ടാണ് വേടന്റെ റാപ്പ് ഷോ. വേടനെതിരായ വിവാദങ്ങള്‍ക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. തനിക്കു തെറ്റുപറ്റിയെന്നും തിരുത്താന്‍ ശ്രമിക്കുമെന്നും വേടന്‍ പശ്ചാത്തപിച്ച പശ്ചാത്തലത്തിലാണ് എന്റെ കേരളം പരിപാടിയില്‍ ഇടുക്കിയിലേക്ക് വീണ്ടും ക്ഷണിച്ചത്.

വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയതും കഴുത്തിലണിഞ്ഞ പുലിപ്പല്ല് മാലക്കെതിരെ വനം വകുപ്പ് നടപടി സ്വീകരിച്ചതുമെല്ലാ വിവാദമായിരുന്നു. ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നാളെ വൈകിട്ട് വേടന്റെ റാപ്പ് ഷോ നടക്കും.

 

Latest