Connect with us

Kerala

അന്‍വറാണ് തീരുമാനമെടുക്കേണ്ടതെന്ന് വി ഡി സതീശന്‍

അന്‍വറിന് മുന്നില്‍ യു ഡി എഫ് വാതില്‍ തുറന്നിട്ടോ അടച്ചിട്ടോ ഇല്ല

Published

|

Last Updated

മലപ്പുറം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറാണ് ആരെ പിന്തുണക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശന്‍. യു ഡി എഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള നിലപാട് ആദ്യം അന്‍വര്‍ വ്യക്തമാക്കണം. അന്‍വര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിലോ യു ഡി എഫിലോ ഭിന്നതയില്ല. അന്‍വറിന് മുന്നില്‍ യു ഡി എഫ് വാതില്‍ തുറന്നിട്ടോ അടച്ചിട്ടോ ഇ ല്ലെന്ന നിലപാട് സതീശന്‍ ആവര്‍ത്തിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉടന്‍ പ്രഖ്യാപിക്കില്ലെന്നും യു ഡി എഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു സതീശന്റെ പ്രതികരണം.

 

Latest