Kozhikode
വയലാര്‍ അനുസ്മരണം
ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാല ഹാപ്പിനസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം നടത്തി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
റേഡിയോ ഫെയിം കെ സുനില്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഹാപ്പിനസ്സ് ഫോറം സെക്രട്ടറി എന്‍ പി മനോജ് കുമാര്‍ ആശംസകളര്‍പ്പിച്ചു.
വായനശാല സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം പി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പ്രാദേശിക ഗായകരുടെ വയലാര്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും നടന്നു.
---- facebook comment plugin here -----




