Connect with us

Agnipath

അഗ്‌നിപഥ് പദ്ധതിയെ എതിര്‍ത്ത് കേന്ദ്രത്തിന് കത്തുമായി വരുണ്‍ ഗാന്ധി

പദ്ധതി യുവാക്കള്‍ക്കിടയില്‍ വെറുപ്പിനും നിരാശക്കും കാരണമാകും

Published

|

Last Updated

ന്യൂഡല്‍ഹി | സൈനിക റിക്ര്യൂട്ട്‌മെന്റിനുള്ള കേന്ദ്രത്തിന്റെ പുതിയ പദ്ധതിയായ അഗ്നിപഥിനെ വിമര്‍ശിച്ച് ബി ജെ പി എം പി വരുണ്‍ ഗാന്ധി രംഗത്ത്. പദ്ധതി യുവാക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചുണ്ടെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനയച്ച കത്തില്‍ വരുണ്‍ ചൂണ്ടിക്കാട്ടി.

ഹ്രസ്വകാലത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് കോണ്‍ട്രാക്ട് ബേസില്‍ എത്തിക്കുന്ന പദ്ധതി യുവാക്കള്‍ക്കിടയില്‍ വെറുപ്പിനും നിരാശക്കും കാരണമാകുമെന്ന് വരുണ്‍ പറഞ്ഞു.
പദ്ധതി സംബന്ധിച്ച് നിരവധി യുവാക്കള്‍ അവരുടെ സംശയങ്ങളും ചോദ്യങ്ങളും തന്നോട് ഉന്നയിക്കുന്നുണ്ട്. 75 ശതമാനം സൈനികരും നാല് വര്‍ഷത്തിന് ശേഷം തൊഴില്‍രഹിതരാകും. ഈ നമ്പര്‍ വര്‍ഷം തോറും കൂടി വരും. അത് യുവാക്കള്‍ക്കിടയില്‍ വെറുപ്പിനും നിരാശക്കും കാരണമാകുമെന്നും വരുണ്‍ കത്തില്‍ പറഞ്ഞു.

നാല് വര്‍ഷത്തെ സൈനിക സേവനം യുവാക്കളുടെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഭദ്രതക്കും മറ്റ് ജോലികള്‍ ലഭിക്കുന്നതിനുമെല്ലാം തടസമാകുമെന്നും തൊഴില്‍രഹിതരായ യുവാക്കളുടെ താത്പര്യങ്ങള്‍ക്കും ആശങ്കകള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.