Kerala
വി സിന്ധു മോള്‍ക്ക് നേഴ്‌സസ് അവാര്‍ഡ്
സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡാണ് സിന്ധു മോള്‍ക്ക് ലഭിച്ചത്.

തിരുവനന്തപുരം| സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വച്ച നേഴ്‌സുമാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നഴ്‌സിംഗ് വിഭാഗത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സീനിയര്‍ നേഴ്‌സിങ് ഓഫീസ് വി സിന്ധു മോള്‍ക്ക് ലഭിച്ചു. സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡാണ് സിന്ധു മോള്‍ക്ക് ലഭിച്ചത്.
ആതുര ശുശ്രൂഷാ രംഗത്ത് സേവന പരിചയവുമായി 20 വര്‍ഷമായി സിന്ധു ഈ രംഗത്തുണ്ട്. 2003 ഒക്ടോബര്‍ 24 ന് ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സായി ജോലിയില്‍ പ്രവേശിച്ച സിന്ധുമോള്‍ ഡിസംബര്‍ 15 മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുകയായിരുന്നു. നിലവില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റി സ്ഥാപനത്തില്‍ നല്‍കിയിരുന്ന മാര്‍ക്കുകള്‍ വിലയിരുത്തി സംസ്ഥാനതല മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് നഴ്‌സസ് അവാര്‍ഡിനായി തെരഞ്ഞെടുത്തത.് സംസ്ഥാനതല നഴ്‌സസ് ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.