Kozhikode
വി പി ശ്രീധരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം
ചിത്രകാരി വന്ദന മാക്കാത്ത് ഉദ്ഘാടനം ചെയ്തു.
കുണ്ടൂപറമ്പ് യൂണിയന്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രണ്ടാമത് വി പി ശ്രീധരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരത്തില്‍ നിന്ന്.
കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് വി പി ശ്രീധരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം നടത്തി. പ്രശസ്ത ചിത്രകാരി വന്ദന മാക്കാത്ത് ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതം പറഞ്ഞു.
വി പി നിഷാല്‍ ആശംസകളര്‍പ്പിച്ചു. കെ എന്‍ അനില്‍ കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.
---- facebook comment plugin here -----




