International
യു എസിൻ്റെ എഫ്- 35 യുദ്ധവിമാനം തകർന്നുവീണു
അപകട കാരണം അന്വേഷിക്കുമെന്ന് നേവി

വാഷിംഗ്ടൺ | യു എസ് നാവിക സേനയുടെ എഫ്- 35 യുദ്ധവിമാനം തകർന്നുവീണു. കാലിഫോർണിയയിലെ ലെമൂറിലെ നേവൽ എയർ സ്റ്റേഷന് സമീപമാണ് ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. പൈലറ്റ് രക്ഷപ്പെട്ടു. മറ്റാരും വിമാനത്തിലുണ്ടായിരുന്നില്ല.
അപകട കാരണം അന്വേഷിക്കുമെന്ന് നേവി അറിയിച്ചു. മധ്യ കാലിഫോർണിയയിലെ ഫ്രെസ്‌നോ നഗരത്തിന് ഏകദേശം 64 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ലെമൂർ എന്ന നാവിക വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. പൈലറ്റുമാരെയും എയർക്രൂകളെയും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി പറന്ന വിമാനമാണിതെന്ന് റിപോര്‍ട്ടുകളുണ്ട്.
---- facebook comment plugin here -----