Connect with us

ssf india

ജനാധിപത്യ മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ഐക്യം കാലത്തിന്റെ ആവശ്യം: എസ് എസ് എഫ്

ഹൈദരാബാദില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

ഹൈദരാബാദ് | ജനാധിപത്യ മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ഐക്യം കാലത്തിന്റെ ആവശ്യമെന്ന് എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പറഞ്ഞു. എസ് എസ് എഫ് ദേശീയ കമ്മിറ്റി നടത്തുന്ന സംവിധാന്‍ യാത്രക്ക് തെലങ്കാന സംസ്ഥാന കമ്മിറ്റി ഹൈദരാബാദില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ജനാധിപത്യ മതേതര കക്ഷികളുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന ഇന്‍ഡ്യ യോഗം മതേതര വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. രാജ്യത്തിന്റെ പാരമ്പര്യവും പൗരാണികതയും കാത്തുസൂക്ഷിക്കുന്ന തരത്തില്‍ രാജ്യവ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഖ്യത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഫ്സൽ റാശിദ് ഖുതുബി അധ്യക്ഷത വഹിച്ചു. ശൗക്കത്ത് നഈമി അൽ ബുഖാരി, നൗഷാദ് ആലം മിസ്ബാഹി, സുഹൈറുദ്ദീൻ നൂറാനി വെസ്റ്റ് ബെംഗാള്‍, ഫഖീഹുല്‍ ഖമര്‍ സഖാഫി ബിഹാർ, മുഹമ്മദ് മുഈനുദ്ദീന്‍ ത്രിപുര, ദിൽശാദ് കാശ്മീർ, റഊഫ് ഖാൻ കർണാടക, സഫർ മദനി ഡൽഹി സംസാരിച്ചു.

Latest