Connect with us

ksrtc crisis

കെ എസ് ആര്‍ ടി സിയില്‍ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത് യൂണിയനുകള്‍: മന്ത്രി ആന്റണി രാജു

സര്‍ക്കാറിന്റെ വാക്ക് യൂണിയന്‍ വിശ്വസിച്ചില്ല; മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാമെന്ന് കരുതേണ്ട

Published

|

Last Updated

തിരുവനന്തപുരം | പത്താം തീയതി ശമ്പളം നല്‍കാമെന്ന സര്‍ക്കാര്‍ ഉറപ്പ് അംഗീകരിക്കാതെ യൂണിയനുകളാണ് കെ എസ് ആര്‍ ടി സി സിയില്‍ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സര്‍ക്കാര്‍ വിചാരിച്ചാല്‍ പത്താം തീയതി ശമ്പളം നല്‍കാന്‍ കഴിയുമായിരുന്നു. സര്‍ക്കാര്‍ വാക്ക് അംഗീകരിച്ചിരുന്നെങ്കില്‍ എന്തെങ്കിലും വഴികള്‍ ഇതിനായി തേടുമായിരുന്നു . എന്നാല്‍ യൂണിയനുകള്‍ സര്‍ക്കാറിനെ വെല്ലുവിളിച്ച് നീങ്ങി. സര്‍ക്കാറിന്റെ വാക്ക് അംഗീകരിക്കാതെ അഞ്ചാം തീയതി തന്നെ ശമ്പളം ലഭിക്കണമെന്ന് വാശിപിടിച്ച് സമരം ചെയ്തു. ഇവരാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്.

കെ എസ് ആര്‍ ടി സിയില്‍ ശമ്പളം നല്‍കല്‍ സര്‍ക്കാറിന്റെ ബാധ്യതയല്ല. കോര്‍പറേഷന്‍ തന്നെയാണ് ഇതിന് വഴി കണ്ടത്തേണ്ടത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം നടത്തിയും സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയും ഇനിയും മുന്നോട്ട്‌പോകാമെന്ന് യൂണിയനുകള്‍ കരുതേണ്ട. നേരത്തെ സമരം നടത്തിയവര്‍ക്കെതിരെ ഡയസ്‌നോണ്‍ നടപടികളിലേക്ക് കടന്നതായും മന്ത്രി പറഞ്ഞു.

 

 

 

---- facebook comment plugin here -----