Connect with us

Kerala

ഉമ തോമസ് തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്നു; ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍

എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി രാവിലെ 10 മണിക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും.

Published

|

Last Updated

കൊച്ചി| കൊച്ചി കല്ലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്നു. എന്നാല്‍ ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്ന നിലപാടിലാണ് മെഡിക്കല്‍ സംഘം. എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി രാവിലെ 10 മണിക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും.

അതേസമയം, കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഉമ തോമസിന് പരുക്കേല്‍ക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ മാനേജിങ് ഡയറക്ടര്‍ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയ കാര്യം അറിയില്ലെന്ന് കല്യാണ്‍ സില്‍ക്‌സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പാലാരിവട്ടം പോലീസ് കേസെടുത്തത്. പണം നല്‍കിയ വീട്ടമ്മ പരാതി നല്‍കിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്ത്. അതേസമയം അറസ്റ്റിലായ ഒന്നാം പ്രതിക്ക് ഇടക്കാല ജാമ്യം ലഭിച്ചു.

 

---- facebook comment plugin here -----

Latest