Connect with us

shivasena

ഉദ്ധവ് താക്കറെ, ഷിന്‍ഡെ വിഭാഗങ്ങള്‍ക്ക് പുതിയ പാര്‍ട്ടി പേരുകള്‍ അനുവദിച്ചു

പേരില്‍ ഉദ്ധവ് പക്ഷം സംതൃപ്തി പ്രകടിപ്പിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും നേതൃത്വം നല്‍കുന്ന ശിവസേനാ വിഭാഗങ്ങള്‍ക്ക് പുതിയ പാര്‍ട്ടി പേരുകള്‍ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉദ്ധവ് പക്ഷത്തിന്റെ പാര്‍ട്ടി ഇനി മുതല്‍ ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെയെന്നും ഷിന്‍ഡെയുടെത് ബാലാസാഹേബാഞ്ചി ശിവസേന (ബാലാസാഹെബിന്റെ ശിവസേന) എന്നുമാണ് അറിയപ്പെടുക.

ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയുടെ ചിഹ്നം ദീപശിഖ (മശാല്‍) ആയിരിക്കും. ഷിന്‍ഡെ വിഭാഗത്തിന് ഇതുവരെ പാര്‍ട്ടി ചിഹ്നം അനുവദിച്ചിട്ടില്ല. ചിഹ്നത്തിനായി നാളെ പത്ത് മണിക്കകം പുതിയ മൂന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ, ഇരുവിഭാഗങ്ങളും സമര്‍പ്പിച്ച ഗദയും ത്രിശൂലവും കമ്മീഷന്‍ നിരസിച്ചിരുന്നു.

മതചിഹ്നങ്ങള്‍ ആയതിനാലാണ് ഇവ നിരസിച്ചത്. ശിവസേന ബാലാസാഹെബ് താക്കറെ, ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ, ശിവസേന ബാലാസാഹെബ് പ്രബോധങ്കര്‍ താക്കറെ എന്നീ പേരുകളാണ് ഉദ്ധവ് പക്ഷം സമര്‍പ്പിച്ചിരുന്നത്. പേരില്‍ ഉദ്ധവ് പക്ഷം സംതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ ജൂണിലാണ് പാര്‍ട്ടിയെ പിളര്‍ത്തി ഷിന്‍ഡെ മഹാരാഷ്ട്രയിലെ ഉദ്ധവ് സര്‍ക്കാറിനെ താഴെയിടുകയും ബി ജെ പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകുകയും ചെയ്തത്.

Latest