Connect with us

Uae

യു എ ഇ ഇന്ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കും

പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും ഉത്പാദനം നിയന്ത്രിക്കുന്നതിനും യു എ ഇ വിവിധ നടപടികളാണ് സ്വീകരിച്ചു വരുന്നത്

Published

|

Last Updated

അബുദബി | ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക’ എന്ന ലക്ഷ്യത്തോടെ ഈ വർഷം ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തിൽ ഇന്ന് യു എ ഇ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം പങ്കുചേരും.വിഭവ കാര്യക്ഷമത, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് മാലിന്യം പരിഹരിക്കുന്നതിനുള്ള കൂട്ടായ അന്താരാഷ്ട്ര ശ്രമങ്ങളെയും യു എ ഇ പിന്തുണക്കുന്നു.

പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും ഉത്പാദനം നിയന്ത്രിക്കുന്നതിനുമുള്ള യു എ ഇ വിവിധ നടപടികളാണ് സ്വീകരിച്ചു വരുന്നത്. രാജ്യത്തിന്റെ സമുദ്ര, തീരദേശ പരിസ്ഥിതികളിലെ പ്ലാസ്റ്റിക് മാലിന്യം നിരീക്ഷിക്കുന്നതിനും ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നതിനും പ്ലാസ്റ്റിക് മാലിന്യം കുറക്കുന്നതിനുള്ള ശ്രമങ്ങൾ വർധിപ്പിക്കുന്നതിന് കണ്ടെത്തലുകൾ ഉപയോഗിക്കുന്നതിനും കാലാവസ്ഥാ വ്യതിയാന – പരിസ്ഥിതി മന്ത്രാലയം സമഗ്ര പരിപാടി ആരംഭിച്ചിട്ടുണ്ട്.

ഈ നീക്കത്തിന്റെ ഭാഗമായി 2024 ഓടെ എല്ലാ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും 2026 ഓടെ മറ്റ് പലതരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളും പൂർണമായി നിരോധിക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ലോക പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമ്പത്തികവും സാമൂഹികവുമായ വളർച്ചയെയും പരിഗണിക്കുന്ന ഒരു സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള നയങ്ങൾ, തന്ത്രങ്ങൾ, നിയമനിർമാണം, പരിപാടികൾ എന്നിവ വികസിപ്പിക്കാനും നടപ്പാക്കാനുമുള്ള പ്രതിബദ്ധത യു എ ഇ വീണ്ടും ഉറപ്പിക്കുന്നു.

2050 ഓടെ കാലാവസ്ഥാ നിഷ്പക്ഷത കൈവരിക്കുക എന്ന ദേശീയ ലക്ഷ്യത്തിന് അനുസൃതമായി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയും ജൈവവൈവിധ്യം വർധിപ്പിക്കുകയും പരിസ്ഥിതി സൗഹൃദപരമായ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നൂതനമായ പരിഹാരങ്ങളിലൂടെയും മുൻനിര സംരംഭങ്ങളിലൂടെയും രാജ്യം അതിന്റെ സുസ്ഥിരതാ തത്വങ്ങൾ ശക്തിപ്പെടുത്തുന്നത് തുടരുകയാണ്.

Latest