Gulf
യു എ ഇ- ഇറാൻ വിമാന സർവീസുകൾ സാധാരണ നിലയിലായി
ഇറാൻ വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കി

ദുബൈ | യു എ ഇയിൽ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിച്ചു. ഇറാൻ വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്നാണിത്.
“ഇറാനിലെ ബന്ദർ അബ്ബാസ്, മശ്ഹദ്, ടെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് പുനരാരംഭിച്ചത്.
“ഇറാനിലെ ബന്ദർ അബ്ബാസ്, മശ്ഹദ്, ടെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് പുനരാരംഭിച്ചത്.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യാനുസരണം ഷെഡ്യൂൾ ഭേദഗതി ചെയ്യുകയുമാണ്. ആവശ്യമെങ്കിൽ ശേഷി വർധിപ്പിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യും. യാത്രക്കാർ അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ കാലികമാണെന്ന് ഉറപ്പുവരുത്താനും യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ വിമാനങ്ങളുടെ നില പരിശോധിക്കാനും നിർദേശിക്കുന്നു.’ ഫ്ലൈ ദുബൈ വക്താവ് പറഞ്ഞു.
ഇസ്റാഈലുമായുള്ള സംഘർഷത്തെത്തുടർന്ന് ജൂൺ 13നാണ് ടെഹ്റാൻ ഉൾപ്പെടെ വ്യോമാതിർത്തി അടച്ചത്. ടെഹ്റാനിലെ മെഹ്റാബാദ്, ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളങ്ങളും രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവിടങ്ങളിലുള്ള വിമാനത്താവളങ്ങളും വീണ്ടും തുറന്നിട്ടുണ്ട്.
ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യ, ടെഹ്റാൻ, ശിറാസ്, ലാർ എന്നിവിടങ്ങളിലേക്കു നിർത്തിവെച്ച വിമാനങ്ങൾ നാളെ പുനരാരംഭിക്കും. അതേസമയം, ജൂലൈ ഒമ്പത് വരെ ടെഹ്റാനിലേക്കും പുറത്തേക്കും വിമാനങ്ങൾ റദ്ദാക്കിയെന്ന മുൻ പ്രഖ്യാപനം എമിറേറ്റ്സ് ഇതുവരെ പരിഷ്‌കരിച്ചിട്ടില്ല.
---- facebook comment plugin here -----