Ongoing News
അണ്ടര്‍ 19 വനിതാ ലോകകപ്പ്; ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് ബി സി സി ഐയുടെ ആദരം
അഞ്ച് കോടി രൂപയുടെ പാരിതോഷികം ടീമിന് കൈമാറി.

അഹമ്മദാബാദ് | അണ്ടര്‍ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ആദരമേകി ബി സി സി ഐ. നേരത്തെ പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ പാരിതോഷികം ടീമിന് കൈമാറി.
ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടീമിനെ അഭിനന്ദിച്ചു. ബി സി സി ഐ സെക്രട്ടറി ജയ് ഷായും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഏഴ് വിക്കറ്റിനായിരുന്നു വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടീം 68 റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.