Kerala
വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ച് രണ്ട് വയസുകാരന്‍ മരിച്ചു
മകനെ വീട്ടിനുള്ളില്‍ കാണാത്തത് കൊണ്ട് ട്രാക്കിലെ ആള്‍ക്കൂട്ടം കണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്റിനെ തിരിച്ചറിയുന്നത്

തിരുവനന്തപുരം | വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ച് രണ്ടു വയസുകാരന്‍ മരിച്ചു. ഇടവ പാറയില്‍ കണ്ണമ്മൂട് എ കെ ജി വിലാസത്തില്‍ ഇസൂസി – അബ്ദുല്‍ അസീസ് ദമ്പതികളുടെ മകന്‍ സോഹ്റിന്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 നായിരുന്നു സംഭവം. റെയില്‍വേ ട്രാക്കിന് സമീപത്തായിരുന്നു കുട്ടിയുടെ വീട്. കളിച്ചുകൊണ്ടിരിക്കെ കുട്ടി ട്രാക്കിലേക്ക് ഇറങ്ങിയതാകാമെന്നാണ് കരുതുന്നത്.
അപകടം നടന്ന് ആളുകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മകനെ വീട്ടിനുള്ളില്‍ കാണാത്തത് കൊണ്ട് ട്രാക്കിലെ ആള്‍ക്കൂട്ടം കണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്റിനെ തിരിച്ചറിയുന്നത്. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----