wild elephant attack
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു
പിതാവിന്റെ മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുക്കുന്നതിനിടെയായിരുന്നു ആക്രമണം.

കല്പറ്റ | വയനാട് ചേകാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. കാട്ടിലുള്ള ശ്മശാനത്തിൽ പിതാവിന്റെ മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. വിലങ്ങാടി കോളനിയിലെ ബാലന്‍, സുകുമാരന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഇവരുടെ അച്ഛന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
---- facebook comment plugin here -----