car caught fire
കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു
കുറ്റ്യാട്ടൂര്‍ സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. റീഷ ഗര്‍ഭിണിയാണ്.

കണ്ണൂര്‍ | നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു. ദമ്പതികളാണ് മരിച്ചത്. കുറ്റ്യാട്ടൂര്‍ സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. റീഷ ഗര്‍ഭിണിയാണ്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്.
മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിൻ്റെ പിറകുവശത്തുനിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. പുറകുവശത്തുണ്ടായിരുന്നവർ ഡോറുകൾ തുറന്ന് പുറത്തിറങ്ങി. എന്നാൽ, മുൻസീറ്റിലിരുന്നവർക്ക് ഡോർ ലോക്ക് ആയത് കാരണം പുറത്തിറങ്ങാനായില്ല.
ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ടുവരുന്നതിനിടെയാണ് അപകടം. ജില്ലാ ആശുപത്രിക്ക് ഏതാനും വാര അകലെവെച്ചാണ് അത്യാഹിതമുണ്ടായത്.