Connect with us

IPL

അടുത്ത സീസണില്‍ രണ്ട് ടീമുകള്‍ക്കൂടി; ഐ പി എല്‍ ലേലം ഓക്ടോബറില്‍

നേരത്തെ 2022 ഐ പി എല്‍ സീസണില്‍ രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്താന്‍ ബി സി സി ഐ തീരുമാനിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | അടുത്ത ഐ പി എല്‍ സീസണില്‍ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്താനുള്ള ലേലം ഒക്ടോബറില്‍ നടന്നേക്കും. ഓണ്‍ലൈനായി ആണ് ലേലം നടക്കുക. ഒക്ടോബര്‍ അഞ്ച് വരെ ടീമിനുവേണ്ടി ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ബിഡ്ഡുകള്‍ വാങ്ങാം. ആഗസ്റ്റ് 31 മുതല്‍ തന്നെ ലേലത്തിനുള്ള ബിഡ്ഡ് വില്‍പ്പന ബി സി സി ഐ ആരംഭിച്ചിരുന്നു. ഇത് ഒക്ടോബര്‍ 5 വരെ വാങ്ങാം.

നേരത്തെ 2022 ഐ പി എല്‍ സീസണില്‍ രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്താന്‍ ബി സി സി ഐ തീരുമാനിച്ചിരുന്നു. ഇതുവഴി 2000 കോടി രൂപയുടെ അധിക വരുമാനമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. അഹമ്മദാബാദ്, ലഖ്‌നൗ, പൂണെ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികള്‍ ടീമുകള്‍ക്കായി രംഗത്തുണ്ട്. അദാനി ഗ്രൂപ്പ്, ആര്‍ പി ജി സജീവ് ഗോയങ്ക ഗ്രൂപ്പ്, ഫാര്‍മസി കമ്പനിയായ ടോറന്റ് ഗ്രൂപ്പ്, പ്രമുഖ ബാങ്കിങ്ങ് ഗ്രൂപ്പ് എന്നിവര്‍ ടീമുകള്‍ക്കുവേണ്ടി ലേലത്തില്‍ പങ്കെടുക്കും.

Latest