Connect with us

MISSING STUDENTS

കായംകുളത്തുനിന്ന് കാണാതായ രണ്ട് കുട്ടികളേയും കണ്ടെത്തി

ഇന്ന് പുലര്‍ച്ചെ എറണാകുളം ഇടപ്പള്ളി ഭാഗത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്‌

Published

|

Last Updated

ആലപ്പുഴ | എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ച ഉന്‍ കായംകുളത്തുനിന്ന് ഇന്നലെ കാണാതായ രണ്ട് കുട്ടികളേയും കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ എറണാകുളം ഇടപ്പള്ളി ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ കായംകുളം പോലീസിന് കൈമാറി.

ഇരുവരും ഒരേ ക്ലാസിലെ വിദ്യാര്‍ഥികളായിരുന്നു. എസ് എസ് എല്‍സി ഫലം വന്നപ്പോള്‍ ഗ്രേഡ് കുറഞ്ഞുപോയെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇതില്‍ ഇവര്‍ക്ക് വിഷമമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വീടുവിട്ട് ഇറങ്ങിയത്.

 

 

Latest