Connect with us

Kerala

മണല്‍ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

പടന്ന സ്വദേശികളായ തൊഴിലാളികളായ സന്തോഷ്, പ്രദീപന്‍ എന്നിവരെയാണ് കാണാതായത്

Published

|

Last Updated

തൃശൂര്‍ | കായലില്‍ മണല്‍ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. കോട്ടപ്പുറം കാഞ്ഞിരപ്പുഴയില്‍ കോട്ടപ്പുറം കോട്ട കായല്‍ ഭാഗത്താണ് അപകടം. പടന്ന സ്വദേശികളായ തൊഴിലാളികളായ സന്തോഷ്, പ്രദീപന്‍ എന്നിവരെയാണ് കാണാതായത്.

വഞ്ചിയില്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന അജേഷ്, ബൈജു എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റും മഴയും ആണ് വഞ്ചി മറിയാന്‍ കാരണമെന്ന് പറയുന്നു. കൊടുങ്ങല്ലൂര്‍ പോലീസും അഴീക്കോട് തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. സ്‌കൂബ ടീമും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

 

Latest