Kerala
മലവെള്ളപ്പാച്ചിലില്‍ ചങ്ങാടം ഒഴുകിപ്പോയി; മലപ്പുറത്ത് 34 ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
പുഞ്ചക്കൊല്ലി അളക്കല്‍ നഗറിലെ മുള കൊണ്ടുള്ള ചങ്ങാടമാണ് ഒഴുകിപ്പോയത്

മലപ്പുറം | മലപ്പുറം വഴിക്കടവ് പുഞ്ചകൊല്ലിയില്‍ മലവെള്ളപ്പാച്ചിലില്‍ 34 ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പുഞ്ചക്കൊല്ലി അളക്കല്‍ നഗറില്‍ മുള കൊണ്ടുള്ള ചങ്ങാടം ഒഴുകിപ്പോയതോടെയാണ് അക്കരെയുള്ള കുടുംബങ്ങള്‍ കുടുങ്ങിയത്. ഇന്നലെ രാത്രി മുതലുള്ള ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലുമാണ് ചങ്ങാടം ഒലിച്ചുപോയത്.
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ നിരവധിയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശമുണ്ടായി. എണ്ണൂറിലധികം കുലച്ച നേന്ത്രവാഴകള്‍ നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ അറിയിച്ചു. സംസ്ഥാനത്ത് കാലവര്‍ഷം നേരത്തേ എത്തിയതാണ് വിളവെടുപ്പിനെത്തിയ കാര്‍ഷികോത്പന്നങ്ങള്‍ നശിക്കാനിടയാക്കിയത്.