Connect with us

kashmir encounter

കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബേങ്ക് മാനേജറെ വധിച്ച ഭീകരന്‍

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. കുല്‍ഗാമില്‍ ബേങ്ക് മാനേജറെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജാന്‍ മുഹമ്മടക്കമുള്ള ഭീകരരാണ്് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

കുല്‍ഗാമില്‍ ഈ മാസം രണ്ടിനുണ്ടായ ഏറ്റുമുട്ടലിലാണ് ബേങ്ക് മാനേജര്‍ വിജയ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയായ വിജയകുമാര്‍ കുല്‍ഗാമില്‍ ജോലി ചെയ്യുകയായിരുന്നു. പകല്‍ സമയത്താണ് ഭീകരര്‍ ഇദ്ദേഹത്തെ വെടിവെച്ചുകൊന്നത്.

 

 

Latest