Kerala
മലപ്പുറത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം
സിബി ലോറി നിര്‍ത്തി ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്
മലപ്പുറം | മലപ്പുറം ജില്ലയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. ആശുപത്രിയിലേക്ക് രോഗിയുമായി പോയ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു.മലപ്പുറം എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പന്‍ ബാപ്പുട്ടി (70) ആണ് മരിച്ചത്. എടക്കര ടൗണില്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ഇന്ന് രാവിലെ ഏഴിനാണ് അപകടമുണ്ടായത്.
പൊന്നാനി അയിങ്കലത്ത് കാറിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ സ്വദേശി സിബി (55) ആണ് മരിച്ചത്.പൂനെയിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയിലെ ഡ്രൈവറായ സിബി ലോറി നിര്‍ത്തി ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.വാഹനത്തിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
---- facebook comment plugin here -----





