narcotic case wyd
മയക്ക് മരുന്നുമായി ബത്തേരിയില്‍ രണ്ട് പേര്‍ പിടിയില്‍
പ്രതികളില്‍ നിന്ന് എം ഡി എം എ, കഞ്ചാവ് പിടിച്ചെടുത്തു
കല്‍പ്പറ്റ | മയക്ക്മരുന്നുമായി വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. മഞ്ചേരി സ്വദേശി ഷൈജു, ബത്തേരി സ്വദേശി സൂര്യ എന്നിവരെയാണ് എം ഡി എം എയും കഞ്ചാവുമായി പിടിയിലായത്. സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് കോളജിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് 300 മില്ലി ഗ്രാം എം ഡി എം എയും 15ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----


