Ongoing News
പുതിയ അപ്‌ഡേറ്റുമായി ട്വിറ്റര്‍; ഇനി ട്വീറ്റുകൾ ബുക്ക്മാർക്ക് ചെയ്യാം
പ്രമുഖ ഭാഷകളിൽ ട്വീറ്റുകൾ സ്വമേധയാ ട്രാൻസ്‍ലേറ്റ് ചെയ്യുന്ന മറ്റൊരു ഫീച്ചറും ട്വിറ്റർ ഉടൻ അവതരിപ്പിക്കുമെന്ന് മസ്ക്

സാൻഫ്രാൻസിസ്കോ |ട്വീറ്റുകൾ ബുക്ക്മാർക്ക് ചെയ്യാൻ സഹായിക്കുന്ന പുതിയ അപ്ഡേറ്റുമായി ട്വിറ്റർ. വിശദാംശങ്ങളുടെ പേജില്‍ നിന്ന് ഒരൊറ്റ ടാപ്പിലൂടെ ട്വീറ്റുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ട്വിറ്റർ പുതുതായി അവതരിപ്പിക്കാൻ പോകുന്നതെന്ന് സിഇഒ ഇലോൺ മസ്ക് വെളിപ്പെടുത്തി. മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ട്വീറ്റുകള്‍ വിവർത്തനം ചെയ്യുന്നതിനുള്ള സൗകര്യവും വൈകാതെ ട്വിറ്ററിൽ ലഭ്യമാകും.
ട്വീറ്റ് വിശദാംശങ്ങളുടെ പേജില്‍ നിന്ന് നേരിട്ട് ട്വീറ്റുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യാനാണ് ട്വിറ്റർ അവസരമൊരുക്കുന്നത്. ഇതിനായി ട്വീറ്റിന് സമീപത്തായുള്ള ഷെയർ ഐക്കണിൽ ടാപ്പ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് Add Tweets to Bookmark ഓപ്ഷൻ സെലക്ട് ചെയ്താൽ ട്വീറ്റ് ബുക്ക്മാർക്ക് ചെയ്യപ്പെടും. ഇത്തരത്തിൽ ചെയ്യുന്ന ബുക്ക്മാർക്ക് ഉപഭോക്താവിന് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
പ്രമുഖ ഭാഷകളിൽ ട്വീറ്റുകൾ സ്വമേധയാ ട്രാൻസ്‍ലേറ്റ് ചെയ്യുന്ന മറ്റൊരു ഫീച്ചറും ട്വിറ്റർ ഉടൻ അവതരിപ്പിക്കുമെന്ന് മസ്ക് അറിയിച്ചു.