National
ഇന്ത്യയിലെ ട്വിറ്ററിന്റെ രണ്ട് ഓഫീസുകള്‍ അടച്ചുപൂട്ടി
ഡല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചത്.

ന്യൂഡല്‍ഹി| രാജ്യത്തെ ട്വിറ്ററിന്റെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്. എലോണ്‍ മസ്‌കിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ബെംഗളുരുവില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന്റെ ഓഫീസിനെക്കുറിച്ച് കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ 90 ശതമാനത്തിലധികം ജീവനക്കാരെ കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു.
---- facebook comment plugin here -----