Connect with us

Health

ഉറങ്ങുന്നതിനു മുമ്പ് വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണ കുടിക്കുന്നത് പോഷകങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.

Published

|

Last Updated

മ്മുടെ എല്ലാവരുടെയും വീട്ടില്‍ സുലഭമായി ലഭിക്കുന്ന ഒരു എണ്ണയാണ് വെളിച്ചെണ്ണ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയും വെളിച്ചെണ്ണ തന്നെ. വെളിച്ചെണ്ണയ്ക്ക് ചര്‍മ്മത്തിലും ആരോഗ്യത്തിലും ഒക്കെ ഒരുപാട് ഗുണങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് നമുക്കറിയാം. എന്നാല്‍ കിടക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കും. അത്ഭുതപ്പെടേണ്ട. ഏതൊക്കെയാണ് ആ മാറ്റങ്ങള്‍ എന്ന് നോക്കാം.

ദഹനം മെച്ചപ്പെടുത്തും

ഉറങ്ങുന്നതിനു മുമ്പ് അല്‍പം വെളിച്ചെണ്ണ കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ ദഹനം മെച്ചപ്പെടുത്തും എന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണ കുടിക്കുന്നത് പോഷകങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.
എന്നാല്‍ വെളിച്ചെണ്ണയില്‍ ഉയര്‍ന്ന അളവില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ ചെറിയ അളവില്‍ മാത്രമേ വെളിച്ചെണ്ണ കുടിക്കാവൂ.

ചര്‍മ്മത്തിലെ ജലാംശം വര്‍ധിപ്പിക്കും

ഫാറ്റി ആസിഡുകളാല്‍ സംബന്ധമാണ് വെളിച്ചെണ്ണ. ഇത് വരണ്ട ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു. കിടക്കുന്നതിനു മുമ്പ് അല്‍പം വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടി കിടക്കുന്നത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും ചര്‍മം ലോലമാകാനും സഹായിക്കും.

ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്തുന്നു

രാത്രി കിടക്കുന്നതിനു മുമ്പ് കുറച്ച് വെളിച്ചെണ്ണ കുടിക്കുന്നത് ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും. നേരത്തെ പറഞ്ഞ പോലെ ഇതില്‍ ഉയര്‍ന്ന അളവില്‍ കലോറി ഉള്ളതിനാല്‍ മിതമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

വെളിച്ചെണ്ണയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാനും ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. എന്നാല്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ധനുമായി അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്.

 

 

 

 

Latest