donald trump
ദിവസങ്ങള്‍ക്കകം തന്നെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്; പ്രതിഷേധ ആഹ്വാനം
ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ആദ്യ ക്രിമിനല്‍ കേസ് കൂടിയാകുമിത്.

വാഷിംഗ്ടണ്‍ | അടുത്ത ചൊവ്വാഴ്ച താന്‍ അറസ്റ്റിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രഹസ്യം പുറത്തുപറയാതിരിക്കാന്‍ മുന്‍ പോണ് താരത്തിന് പണം നല്‍കിയതാണ് കേസ്. അറസ്റ്റിനെതിരെ അനുയായികളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിട്ടുമുണ്ട് ട്രംപ്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് ഈ അവകാശവാദമെന്ന് ട്രംപിന്റെ അഭിഭാഷകന് പറഞ്ഞു. സാമൂഹിക മാധ്യമത്തിലാണ് അറസ്റ്റിലാകുമെന്ന കാര്യം ട്രംപ് അറിയിച്ചത്. ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ആദ്യ ക്രിമിനല്‍ കേസ് കൂടിയാകുമിത്.
2016ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്റ്റോമി ഡാനിയേല്‍സ് എന്ന മുന്‍ പോണ് താരത്തിന് ട്രംപിന്റെ വക പണം നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ ഈ ആരോപണങ്ങള്‍ അന്വേഷിക്കുകയായിരുന്നു. 1.3 ലക്ഷം ഡോളറാണ് ഡാനിയല്‍സിന് ട്രംപ് നല്‍കിയത്.