International
ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചു; അവകാശവാദം തുടര്‍ന്ന് ട്രംപ്
ഞങ്ങള്‍ ധാരാളം പോരാട്ടങ്ങള്‍ നിര്‍ത്തിയെന്നും ട്രംപ്

വാഷിംഗ്ടണ്‍ | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ്. തന്റെ ഭരണകൂടത്തിന്റെ നയതന്ത്ര ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ സഹായിച്ചുവെന്ന് ട്രംപ് പറഞ്ഞു. യുദ്ധം തുടര്‍ന്നാല്‍ ഇരു രാജ്യങ്ങളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു. വൈറ്റ് ഹൗസില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഞങ്ങള്‍ ധാരാളം പോരാട്ടങ്ങള്‍ നിര്‍ത്തി. ഞങ്ങള്‍ ഇന്ത്യയുമായും പാകിസ്ഥാനുമായും ഇടപെട്ടു. നിങ്ങള്‍ യുദ്ധം ചെയ്യാന്‍ പോകുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളുമായി ഇടപെടാന്‍ പോകുന്നില്ലെന്ന് പറഞ്ഞു. അവര്‍ ഒരു ആണവ പരീക്ഷണ ഘട്ടത്തിലായിരിക്കാം.. അത് നിര്‍ത്തുന്നത് ശരിക്കും പ്രധാനമായിരുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.